IndiaLatest

രോഗികള്‍ക്ക് സന്തോഷ വാര്‍ത്ത

“Manju”

അര്‍ബുദരോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയുമായി യു.എസില്‍ നിന്നുള്ള മരുന്ന് പരീക്ഷണ ഫലം. മലാശയ അര്‍ബുദം ബാധിച്ച 18 പേരില്‍ നടത്തിയ മരുന്ന് പരീക്ഷണത്തിന് പിന്നാലെ എല്ലാവരുടെയും രോഗം പൂര്‍ണമായും അപ്രത്യക്ഷമായതായി ‘ന്യൂയോര്‍ക് ടൈംസ്’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതിശയകരമായ ഫലമെന്നാണ് ഗവേഷകര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

അര്‍ബുദ ചികിത്സക്കുള്ള മരുന്ന് വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി ഒരു ചെറുസംഘത്തെ ഉപയോഗിച്ചുള്ള പരീക്ഷണമായിരുന്നു നടന്നത്. മലാശയ അര്‍ബുദ ബാധിതരായ 18 രോഗികള്‍ക്ക് പരീക്ഷണത്തിന്‍റെ ഭാഗമായി ഡോസ്റ്റാര്‍ലിമാബ് എന്ന മരുന്നാണ് നല്‍കിയത്. മനുഷ്യശരീരത്തിലെ ആന്‍റിബോഡികള്‍ക്ക് പകരമായി പ്രവര്‍ത്തിക്കുന്ന തന്മാത്രകള്‍ ഉള്‍പ്പെടുന്ന മരുന്നാണ് ഇത്. എല്ലാ രോഗികള്‍ക്കും ഒരേ അളവില്‍ മരുന്ന് നല്‍കി നിരീക്ഷിച്ച ശേഷം പിന്നീട് ഇവരില്‍ അര്‍ബുദത്തിന്‍റെ അടയാളം പോലും അവശേഷിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരിട്ടുള്ള പരിശോധനയിലോ എന്‍ഡോസ്കോപ്പിയിലോ എം.ആര്‍.ഐ സ്കാനിങ്ങിലോ അര്‍ബുദകോശങ്ങളെ കണ്ടെത്താനായില്ല.

അര്‍ബുദ ചികിത്സാ ചരിത്രത്തിലെ ആദ്യത്തെ സംഭവമെന്നാണ് ന്യൂയോര്‍കിലെ മെമോറിയല്‍ സ്ലോന്‍ കെറ്ററിങ് കാന്‍സര്‍ സെന്‍ററിലെ ഡോ. ലൂയിസ് എ. ഡയസ് മരുന്ന് പരീക്ഷണത്തെ വിശേഷിപ്പിച്ചത്. മരുന്ന് പരീക്ഷണത്തില്‍ പങ്കെടുത്ത രോഗികള്‍ മുമ്പ് വിവിധ ചികിത്സകള്‍ തേടിയവരായിരുന്നു. കീമോതെറാപ്പി, റേഡിയേഷന്‍, ശസ്ത്രക്രിയകള്‍ തുടങ്ങിയ മാര്‍ഗങ്ങളാണ് സ്വീകരിച്ചത്. പലര്‍ക്കും പല പാര്‍ശ്വഫലങ്ങളുണ്ടായിട്ടുമുണ്ട്. പാര്‍ശ്വഫലങ്ങള്‍ പ്രതീക്ഷിച്ചാണ് പരീക്ഷണത്തില്‍ പങ്കെടുത്തതെങ്കിലും മറ്റൊരു ചികിത്സയും ആവശ്യമായി വന്നില്ലെന്ന് ഇവര്‍ പറയുന്നു.

Related Articles

Back to top button