LatestThiruvananthapuram

ശാന്തിഗിരി ; തിരുവനന്തപുരം ഏരിയ ( റൂറല്‍) പൊതുയോഗം നാളെ രാവിലെ നടക്കും

എല്ലാ ആത്മബന്ധുക്കളും മീറ്റിംഗില്‍ കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് ഏരിയ കോര്‍ഡിനേറ്റര്‍ അഭ്യര്‍ത്ഥിച്ചു.

“Manju”

പോത്തൻകോട് ; ശാന്തിഗിരി ആശ്രമം തിരുവനന്തപുരം (റൂറല്‍) ഏരിയയുടെ പൊതുയോഗം നാളെ (2022 നവംബര്‍ 20) ഞായറാഴ്ച രാവിലെ 7.30 ന് ആശ്രമം കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളില്‍ നടക്കും. എല്ലാ ആത്മബന്ധുക്കളും മീറ്റിംഗില്‍ കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് ഏരിയ കോര്‍ഡിനേറ്റര്‍ അഭ്യര്‍ത്ഥിച്ചു. മീറ്റിംഗില്‍ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഇൻചാര്‍ജ് ആദരണീയ സ്വാമി ജനതീര്‍ത്ഥൻ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. ആദരണീയ സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി, ആദരണീയ ജനനി പ്രമീള ജ്ഞാനതപസ്വിനി, ആദരണീയ ജനനി പ്രാര്‍ത്ഥന ജ്ഞാനതപസ്വിനി, ആദരണീയ സ്വാമി സത്യചിത് ജ്ഞാനതപസ്വി എന്നിവര്‍ സംസാരിക്കും. തിരുവനന്തപുരം ഏരിയ (റൂറല്‍) അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ് സ്വാഗതവും മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ഡോ.ഹേമലത പി.. നന്ദിയും രേഖപ്പെടുത്തും.

Related Articles

Back to top button