IdukkiKeralaLatest

രാത്രിയുടെ മറവിൽ വൻ മാലിന്യ നിക്ഷേപം

“Manju”

എസ്.ജയപ്രകാശ് ഇടുക്കി

ആലപ്പുഴ മധുര സംസ്ഥാന പാതയിൽ കമ്പകക്കാനത്തെ നിർച്ചാലുകളിലാണ്
രാത്രിയുടെ മറവിൽ വൻ മാലിന്യ നിക്ഷേപം നടക്കുന്നത്.അതിനാൽ തന്നെ മുണ്ടൻ മുടി, നാൽപതേക്കർ, വണ്ണപ്പുറം പ്രദേശങ്ങൾ പകച്ചവ്യാധി ഭീക്ഷണിയിലാണിപ്പോൾ.

ആലപ്പുഴ മധുര സംസ്ഥാന പാതയിലെ ജനവാസം കുറഞ്ഞ പ്രദേശങ്ങളിലാണ് മാലിന്യ നിക്ഷേപം നടക്കുന്നത് .ഉയർന്ന പ്രദേശമായ ഇവിടം ചെറിയ ഒരു മഴ പെയ്താൽ മാലിന്യങ്ങൾ ഒലിച്ചിറങ്ങി താഴ്ന്ന പ്രദേശങ്ങളായ മുണ്ടൻ മുടി,40 ഏക്കർ ,ചീങ്കൽ സിറ്റി, വണ്ണപ്പുറം പ്രദേശങ്ങളിലെ, ജലസ്രോതസുകളിൽ ഒഴുകി എത്തും.

എറണാകുളം, പെരുമ്പാവൂർ, മൂവാറ്റുപുഴ പ്രദേശങ്ങളിലെ അറവുശാല, ആശുപത്രി മാലിന്യങ്ങൾ ആണ് പാത ഓരത്ത് നിക്ഷേപിക്കുന്നത് ‘നിരവധി തവണ പ്രദേശവാസികൾ മാലിന്യ നിക്ഷേപത്തിന് എതിരെ വണ്ണപ്പുറം പഞ്ചായത്തിൽ പരാതി നൽകി എങ്കിലും നാൾ ഇതുവരെ ആയി പഞ്ചായത്ത് അധികാരികൾ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല .

കള്ളിപ്പാറ, വെൺമണി പ്രദേശങ്ങളിൽ അനധികൃതമായ് പ്രവർത്തിക്കുന്ന 30ഓളം പന്നിഫാമുകൾ ഉണ്ട്,
ഈ ഫാമുകളിലെയ്ക്കു ഹോട്ടൽ വെയ്സ്റ്റുമായ് എത്തുന്ന വാഹനങ്ങളാണ് പാത ഓരത്ത് മാലിന്യം നിക്ഷേപിക്കുന്നത് എന്ന് ആരോപണവും ഉണ്ട്.

അടിയന്തരമായി മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടു പിടിക്കുവാൻ വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് സി സി TV ക്യാമറകൾ സ്ഥാപിക്കണം എന്ന ആവശ്യം ശക്തമാവുകയാണ്.

Related Articles

Back to top button