KeralaLatestThiruvananthapuram

ക​ണ്ണീ​രോ​ടെ ക​ര്‍​ഷ​ക​ര്‍; പ​ത്തേ​ക്ക​ര്‍ നെ​ല്‍​കൃ​ഷി വെ​ള്ളം ക​യ​റി ന​ശി​ച്ചു;

“Manju”

 

പ ത്തേ ക്ക ർ നെ ൽ കൃ ഷി വെ ള്ളം ക യ റി ന ശി ച്ചു; ക ണ്ണീ രോ ടെ ക ർ ഷ ക ർ |  Paddy field loss in malappuram | Madhyamamകൃഷിഭൂമി വെള്ളം കയറിയ നിലയില്‍

​ചങ്ങ​രം​കു​ളം: ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത മ​ഴ​യി​ല്‍ പ​ന്താ​വൂ​ര്‍ ക​ക്കി​ടി​ക്ക​ല്‍ പാ​ട​ശേ​ഖ​ര​ത്തി​ല്‍ 10 ഏ​ക്ക​റോ​ളം നെ​ല്‍​കൃ​ഷി വെ​ള്ളം ക​യ​റി ന​ശി​ച്ചു. ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ളം കെ​ട്ടി​നി​ന്ന​തോ​ടെ കൃ​ഷി പൂ​ര്‍​ണ​മാ​യും ന​ശി​ച്ചു. ഇ​തോ​ടെ ഏ​റെ പ്ര​തീ​ക്ഷ​യി​ല്‍ കൃ​ഷി​യി​റ​ക്കി​യ മു​ണ്ട​ക​ന്‍ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ലാ​യി.
പാ​റ​യി​ല്‍ വ​ള​പ്പി​ല്‍ ഇ​സ്മ​യി​ലിന്റെ മൂ​ന്ന് ഏ​ക്ക​റി​ലെ​യും കാ​വി​ല്‍ വ​ള​പ്പി​ല്‍ അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി​യു​ടെ നാ​ലേ​ക്ക​റി​ലെ​യും ത​ലാ​പ്പി​ല്‍ മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ മൂ​ന്നേ​ക്ക​റി​ലേ​യും ഞാ​റ് പൂ​ര്‍​ണ​മാ​യും വെ​ള്ളം ക​യ​റി ന​ശി​ച്ചു. പ്ര​ദേ​ശ​ത്തെ തോ​ട് ശു​ചീ​ക​രി​ക്കാ​ത്ത​താ​ണ് വെ​ള്ളം ഒ​ഴി​ഞ്ഞു​പോ​കാ​ന്‍ ത​ട​സ്സ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.
വ​ന്‍ സാ​മ്പത്തി​ക ന​ഷ്​​ട​മാ​ണ് വ​ന്ന​തെ​ന്നും വീ​ണ്ടും ന​ടീ​ല്‍ ന​ട​ത്തു​ക മാ​ത്ര​മാ​ണ് മു​ന്നി​ലു​ള്ള വ​ഴി​യെ​ന്നും സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​ന്‍ പ്ര​യാ​സ​മാ​ണെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്. ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​നാ​യി കൃ​ഷി​ഭ​വ​നെ സ​മീ​പി​ച്ച​പ്പോ​ള്‍ ഒ​രു​മാ​സ​മെ​ങ്കി​ലും ഞാ​റ് വെ​ള്ള​ത്തി​ല്‍ മു​ങ്ങി​കി​ട​ന്ന് ന​ശി​ച്ചാ​ല്‍ മാ​ത്ര​മേ ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ക്കൂ എ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ​താ​യി ക​ര്‍​ഷ​ക​ര്‍ അ​റി​യി​ച്ചു.

സിന്ധുമോള്‍ ആര്‍​

Related Articles

Back to top button