KeralaLatest

തലശ്ശേരിയില്‍ വന്‍ വ്യാജമദ്യവേട്ട

“Manju”

തലശ്ശേരി: തലയാടിയിൽ 2000 ലിറ്ററോളം വാഷും മാറ്റും ഉപകരണങ്ങളും പിടിച്ചെടുത്തു. താമരശ്ശേരി എക്സസൈസ് സർക്കിൾ സംഘമാണ് വാറ്റുയന്ത്രം കണ്ടെത്തി നശിപ്പിച്ചത്. സ്ഥലത്ത് നിന്ന് വലിയതോതിൽ വാറ്റുപകരണങ്ങളും ഗ്യാസ് അടുപ്പുകളും പാചകവാതക സിലിണ്ടറും കണ്ടെത്തി സംഘം നശിപ്പിച്ചു. അനധികൃത ചാരായ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എക്സൈസ്  ആൻഡ് ഐ ബി യൂണിറ്റ് പ്രിവന്‍റീവ് ഓഫീസർ ചന്ദ്രൻ കുടിച്ചാൽ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്ച വൈകിട്ട് തലയാട് ഇരുപത്തിയേഴാം മൈലിലാണ് സംഭവം. തലശ്ശേരി എക്സൈസ് സർക്കിൾ ഓഫീസിലെ ഓഫീസർമാരായ ടി കെ സഹദേവൻ, പ്രവേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യംപ്രസാദ്, പി.ജെ മനോജ്, പ്രബിത്ത് ലാല്‍ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത് നാല് ലക്ഷത്തോളം രൂപയുടെ വ്യാജചാരായം നിർമ്മിക്കാവുന്ന വാഷാണ് കണ്ടെത്തി നശിപ്പിച്ചതെന്ന് എക്സൈസ് അറിയിച്ചു

Related Articles

Back to top button