InternationalLatest

അഫ്ഗാനില്‍ യുദ്ധം അവസാനിച്ചു: താലിബാന്‍

“Manju”

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിച്ചെന്ന് താലിബാന്‍. ഒറ്റപ്പെട്ട് ജീവിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വ്യക്തമാക്കുമെന്നും താലിബാന്‍ വക്താവ് മുഹമ്മദ് നയീം അല്‍ ജസീറയോട് പ്രതികരിച്ചു. താലിബാന്റെ രാഷ്ട്രീയകാര്യ വക്താവാണ് മുഹമ്മദ് നയീം.

ദൈവത്തിന് നന്ദി, അഫ്ഗാനിലെ യുദ്ധം അവസാനിച്ചു. ഞങ്ങള്‍ അന്വേഷിച്ചത് എന്താണോ അത് നേടിക്കഴിഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനങ്ങളുടെ സ്വതന്ത്ര്യവുമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ഈ രാജ്യത്തെ മറ്റുള്ളവരുടെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങള്‍ ജനങ്ങളെ ഉപദ്രവിക്കില്ല .” താലിബാന്‍ വക്താവ് പ്രതികരിച്ചു.

അന്താരാഷ്ട്ര സമൂഹവുമായി സമാധാനപരമായ ബന്ധമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. അഫ്ഗാന്‍ ജനതയ്ക്കും മുജാഹീദിനുകള്‍ക്കും മഹത്തായ ദിനമാണിന്ന്. 20 വര്‍ഷത്തെ അവരുടെ അധ്വാനവും ത്യാഗവുമാണ് ഇന്ന് ഫലം കണ്ടിരിക്കുന്നത്.-മുഹമ്മദ് നയീം ചൂണ്ടിക്കാട്ടി. ഞായറാഴ്ചയാണ് താലിബാന്‍ കാബൂളില്‍ പ്രവേശിച്ച്‌ അധികാരം കയ്യടക്കിയത് . പ്രസിഡന്റ് അഷ്‌റഫ് ഗനി കാബൂള്‍ വിട്ടതിനു പിന്നാലെ താലിബാന്‍ ഭീകരര്‍ പ്രസിഡന്റ് കൊട്ടാരത്തില്‍ കയറി കൊടി നാട്ടുകയായിരുന്നു.

Related Articles

Back to top button