IndiaLatest

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പേര്‍ക്ക് കോവിഡ്

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും അതീവ രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെ 39,000 കടന്ന രോഗികളുടെ എണ്ണമാണ് ഇന്ന് 40,000 കടന്ന് ഉയര്‍ന്നിരിക്കുന്നത്.

കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ വിദഗ്ധര്‍ നേരത്തെ നല്‍കിയിരുന്നു. പിന്നാലെയാണ് ദിവസവും കോവിഡ് കേസുകളുടെ എണ്ണം ഉയര്‍ന്നിരിക്കുന്നത്. 188 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ മരിച്ചത്. 23,653 പേര്‍ രോഗ മുക്തി നേടിയിരിക്കുന്നു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1,15,55,284 ആയി ഉയര്‍ന്നിരിക്കുന്നു. 1,11,07,332 പേര്‍ക്കാണ് ആകെ രോഗ മുക്തി. നിലവില്‍ 2,88,394 ആക്ടീവ് കേസുകള്‍. 1,59,558 പേരാണ് ഇതുവരെ മരിച്ചത്. 4,20,63,392 പേര്‍ക്ക് ഇതുവരെ പ്രതിരോധ കുത്തിവയ്പ്പ് നടത്തി.

Related Articles

Back to top button