IndiaLatest

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ചിലവുകള്‍ വര്‍ദ്ധിക്കുന്നു

“Manju”

ഡല്‍ഹി: രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ചിലവുകള്‍ റെക്കോര്‍ഡ് ഉയരത്തില്‍. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 27.2 ശതമാനം വളര്‍ച്ചയോടെ 1.67 കോടി രൂപയിലേക്കാണ് ക്രെഡിറ്റ് കാര്‍ഡ് ചിലവുകള്‍ ഉയര്‍ന്നിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും ഉയരത്തിലാണ് ഇത്തവണ രേഖപ്പെടുത്തിയ ക്രെഡിറ്റ് കാര്‍ഡ് ചിലവുകള്‍.

2021 സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ 9.5 ശതമാനമായിരുന്നു വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയിരുന്നത്. ഇക്കാലയളവിലെ ക്രെഡിറ്റ് കാര്‍ഡ് ചിലവുകള്‍ 1.31 ലക്ഷം കോടി രൂപയായിരുന്നു. 2020 ലെയും 2019 ലെയും സമാന പാദത്തിലെ വളര്‍ച്ചാ നിരക്ക് 6.9 ശതമാനം, 25.9 ശതമാനം എന്നിങ്ങനെയായിരുന്നു.

ഇത്തവണ പുതിയ ക്രെഡിറ്റ് വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇത് ക്രെഡിറ്റ് കാര്‍ഡ് ചിലവുകള്‍ വര്‍ദ്ധിക്കാന്‍ പ്രധാന കാരണമായി. രണ്ടാം പാദത്തില്‍ എച്ച്‌ഡിഎഫ്സി ബാങ്ക് 12 ലക്ഷം വരിക്കാരെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കൂടാതെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക് എന്നിവരുടെ ക്രെഡിറ്റ് കാര്‍ഡ് ചിലവുകള്‍ യഥാക്രമം 12.6 ശതമാനം, 59 ശതമാനം എന്നിങ്ങനെയാണ്.

Related Articles

Back to top button