Latest

ഇന്ത്യയുടെ ആപ്പ് നിരോധനത്തില്‍ തകര്‍ന്ന് ചൈന

“Manju”

ന്യൂഡല്‍ഹി : ന്യൂഡല്‍ഹി: ഇന്ത്യ കൂട്ടത്തോടെ നിരോധനമേര്‍പ്പെടുത്തിയതോടെ തകര്‍ന്നടിഞ്ഞ് ചൈനയുടെ ആപ്പ് വിപണി. ചൈനീസ് ആപ്പുകളുടെ വിപണിയിലെ പങ്കാളിത്തം 10 ശതമാനം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ മൊബൈല്‍ മാര്‍ക്കറ്റിംഗ് അനലിറ്റിക്‌സ് കമ്ബനിയായ ആപ്പ് ഫ്‌ളെയറാണ് ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

2019 ല്‍ 38 ശതമാനമായിരുന്നു ചൈനീസ് ആപ്പുകളുടെ വിപണിയിലെ പങ്കാളിത്തം. 2020 ആയപ്പോള്‍ ഇത് 29 ശതമാനമായി ഇടിഞ്ഞു. ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെയാണ് ചൈനീസ് ആപ്പുകളുടെ പങ്കാളിത്തം കുറയാന്‍ ആരംഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇന്ത്യന്‍ ആപ്പുകള്‍ക്ക് വന്‍ മുന്നേറ്റമാണ് ഉണ്ടായത്. 2020 ല്‍ 39 ശതമാനമായിരുന്നു ഇന്ത്യന്‍ ആപ്പുകളുടെ വിപണിയിലെ പങ്കാളിത്തം. ഇന്ത്യയ്ക്ക് പുറമേ അമേരിക്ക, റഷ്യ, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ ആപ്പുകളുടെ വിപണിയിലെ പങ്കാളിത്തവും വര്‍ദ്ധിച്ചിട്ടുണ്ട്.

ടയര്‍ 2 ടയര്‍ 3 നഗരങ്ങളില്‍ സ്വാധീനമുറപ്പിക്കാനാണ് ആപ്പ് നിര്‍മാതാക്കള്‍ പ്രധാനമായും ശ്രമിക്കുന്നതെന്ന് ആപ്പ്‌സ്ഫ്‌ളൈയര്‍ ഇന്ത്യ മാനേജര്‍ സഞ്ജയ് തൃശാല്‍ പറഞ്ഞു. അര്‍ദ്ധ നഗര മേഖലകളില്‍ ആപ്പുകളുടെ ഉപയോഗം വര്‍ദ്ധിച്ചുവരികയാണ്. വ്യക്തികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുളള മാറ്റങ്ങളാണ് ആപ്പുകളെ നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമെന്നും സഞ്ജയ് തൃശാല്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button