IndiaLatest

ചുവടുറപ്പിച്ച്‌ ധര്‍മ്മജ് ക്രോപ്പ് ഗാര്‍ഡ്

“Manju”

പ്രാഥമിക ഓഹരി വില്‍പ്പനയിലേക്കുള്ള ചുവടുകള്‍ ശക്തമാക്കി ധര്‍മ്മജ് ക്രോപ്പ് ഗാര്‍ഡ്. നവംബര്‍ 28 മുതലാണ് ഐപിഒ ആരംഭിച്ചത്. ഐപിഒയിലൂടെ 250 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2015- ല്‍ ആരംഭിച്ച അഗ്രോ കെമിക്കല്‍ കമ്പനിയാണ് ധര്‍മ്മജ് ക്രോപ്പ് ഗാര്‍ഡ്.

ഓരോ സാമ്പത്തിക വര്‍ഷങ്ങളിലെയും പ്രവര്‍ത്തനങ്ങളില്‍ നിന്ന് മികച്ച വരുമാനമാണ് കമ്പനി നേടിയിരിക്കുന്നത്. 2020- ല്‍ 1,982.22 ദശലക്ഷം, 2021-ല്‍ 3,024.10 ദശലക്ഷം, 2022 ല്‍ 3,962.88 ദശലക്ഷം എന്നിങ്ങനെയാണ് വരുമാനം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് കമ്പനിയുടെ ഉല്‍പ്പാദന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കീടനാശിനികള്‍, കുമിള്‍നാശിനികള്‍, കളനാശിനികള്‍, സസ്യ വളര്‍ച്ച നിയന്ത്രിക്കുന്നവ, മൈക്രോ വളങ്ങള്‍, ആന്റി ബയോട്ടിക്കുകള്‍ എന്നിവയാണ് കമ്പനി പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യയില്‍ 4200ലധികം ഡീലര്‍മാരാണ് കമ്പനിക്കുള്ളത്.

Related Articles

Back to top button