IndiaLatest

എം.എ യൂസുഫലി പ്രാധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

“Manju”

ന്യൂഡല്‍ഹി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷാവിഷയത്തിലും ഇന്ത്യയിലെ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ആഗോള വ്യാപന പ്രക്രിയയിലും ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയാര്‍ഹമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ലുലു ഗ്രൂപ്പിന്റെ ഭാവി പദ്ധതികളെ പറ്റി യൂസുഫലി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. ഉത്തര്‍പ്രദേശില്‍ ലക്‌നൗവിലും കേരളത്തില്‍ തിരുവനന്തപുരത്തും ലുലു ഷോപ്പിംഗ് മാളുകള്‍ ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകുമെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. കോവിഡ് വാണിജ്യ വ്യവസായ ലോകത്ത് സൃഷ്ടിച്ച പ്രതിസന്ധികളെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ ഉത്തേജക പരിപാടികള്‍ പുത്തനുണര്‍വ്വാണ് രാജ്യത്ത് സൃഷ്ടിച്ചത് എന്നും പ്രവാസികളായ നിരവധി നിക്ഷേപകര്‍ രാജ്യത്ത് കൂടുതല്‍ മുതല്‍മുടക്കാന്‍ ഇപ്പോള്‍ തയ്യാറാകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button