IndiaLatest

തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ തുടരും

“Manju”

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ല്‍ കോ​​​വി​​​ഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോ​​​ക്ഡൗ​​​ണ്‍ അ​​​ടു​​​ത്ത​​​മാ​​​സം ര​​​ണ്ടു​​​വ​​​രെ തു​​​ട​​​രു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​ന്‍ അറിയിച്ചു. അ​​​തേ​​​സ​​​മ​​​യം പ്ര​​​തി​​​ദി​​​ന കോ​​​വി​​​ഡ് വ്യാ​​​പ​​​നം കു​​​ത്ത​​​നെ കു​​​റ​​​ഞ്ഞ​​​ത്തിന്റെ പശ്ചാത്തലത്തില്‍ ന​​​ഴ്സ​​​റി സ്കൂ​​​ളു​​​ക​​​ളും പ്ലേ ​​​സ്കൂ​​​ളു​​​ക​​​ളും ഉ​​​ള്‍​​​പ്പെ​​​ടെ തു​​​റ​​​ക്കാ​​​നും സര്‍ക്കാര്‍ തീ​​​രു​​​മാ​​​നി​​​ച്ചു.​

സി​​​നി​​​മാ​​​തീ​​​യ​​​റ്റ​​​റു​​​ക​​​ളി​​​ല്‍ മു​​​ഴു​​​വ​​​ന്‍ സീ​​​റ്റു​​​ക​​​ളി​​​ലും കാ​​​ണി​​​ക​​​ളെ അ​​​നു​​​വ​​​ദി​​​ക്കും. വി​​​വാ​​​ഹ​​​വും വി​​​വാ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചടങ്ങുകളിലും 200 പേ​​​രെ ​​​വ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കാം. നേ​​​ര​​​ത്തെ നൂ​​​റു​​​പേ​​​ര്‍​​​ക്കാ​​​യി​​​രു​​​ന്നു അ​​​നു​​​മ​​​തി. മ​​​ര​​​ണാ​​​ന​​​ന്ത​​​ര​​​ച​​​ട​​​ങ്ങു​​​ക​​​ളി​​​ല്‍ അ​​ന്‍പതു​​​പേ​​​ര്‍​​​ എന്നുള്ളത് നൂ​​​റായി ഉയര്‍ത്തിയിട്ടുണ്ട്.

അ​​​തേ​​​സ​​​മ​​​യം സാ​​​മു​​​ദാ​​​യി​​​ക, സാം​​​സ്കാ​​​രി​​​ക, രാ​​​ഷ്‌​​​ട്രീ​​​യ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ള്‍​​​ക്കു നി​​​രോ​​​ധ​​​നം തു​​​ട​​​രും. അ​​​ടു​​​ത്ത ബു​​​ധ​​​നാ​​​ഴ്ച മു​​​ത​​​ലാ​​​ണ് കൂ​​​ടു​​​ത​​​ല്‍ ഇ​​​ള​​​വു​​​ക​​​ള്‍. ജ​​​നു​​​വ​​​രി 22 ന് ​​​സം​​​സ്ഥാ​​​ന​​​ത്ത് 30,744 കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ങ്കി​​​ല്‍ ഇ​​​ന്ന​​​ലെ​​​യാ​​​യ​​​പ്പോ​​​ഴേ​​​ക്കും രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം 3,086 ആ​​​യി കു​​​റ​​​ഞ്ഞു.

Related Articles

Back to top button