IndiaLatest

വികസനത്തിന്റെ പേരില്‍ പടുത്തുയര്‍ത്തേണ്ടത് സാഹോദര്യത്തിന്റേയും മനുഷ്യത്വത്തിന്റേയും ഓവര്‍ ബ്രി‍ഡ്ജുകള്‍ – പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയൻ തിരുമേനി

“Manju”

പോത്തൻകോട് : വികസനമെന്നപേരില്‍ നമ്മള്‍ ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതിനുകീഴില്‍ താമസിക്കുന്ന പാവപ്പെട്ടവരുടെ ജീവിതം കാണേണ്ടതാണെന്ന് മലങ്കര സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയൻ കാത്തോലിക്ക ബാവ. ശാന്തിഗിരി ആശ്രമത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമെല്ലാവരും വികസനത്തിനായി കൊതിക്കുന്നു, ഏതു രാജ്യത്തുചെന്നാലും നമ്മള്‍ വികസനമെന്നത് വിലയിരുത്തുന്നത് ഓവര്‍ ബ്രിഡ്ജുകളുടെ എണ്ണം നോക്കിയാണ് .

എന്നാല്‍ ഓവര്‍ ബ്രി‍ഡ്ജുകളുടെ കീഴില്‍ ഉറങ്ങുന്ന നിരവധി സാധാരക്കാരായ, പാവപ്പെട്ടവരായ മനുഷ്യരുടെ ജീവിതത്തില്‍ വികസനം ഉണ്ടാക്കുവാനാണ് നമ്മള്‍ പരിശ്രമിക്കേണ്ടത്. ഡിവൈഡറുകളിലും റോഡുവക്കിലും നിരവധി ജീവിതങ്ങളാണ് കഴിയുന്നത്. എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത് നീ നിന്റെ അയല്‍ ക്കാരനെ സഹോദരനെപ്പോലെ സ്നേഹിക്കുവാനാണ്. എന്നാല്‍ ആരും ചെയ്യാത്തതും അതാണ്.

ഉച്ചയ്ക്ക് 12. മണിക്ക് ആശ്രമത്തിലെത്തിയ അദ്ദേഹത്തെ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മറ്റ് സന്ന്യാസസംഘാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് ആശ്രമം സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറൻസ് ഹാളില്‍ നടന്ന യോഗത്തില്‍ അദ്ദേഹം സന്ന്യാസ സംഘാംഗങ്ങളേയും ആശ്രമം പ്രവര്‍ത്തകരേയും അഭിസംബോധന ചെയ്തു സംസാരിച്ചു. കെയര്‍ & ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ ശാന്തിഗിരി ആശ്രമവുമായും മലങ്കര സുറിയാനി സഭയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആമുഖമായി സംസാരിച്ചു. ആശ്രമം വൈസ് പ്രസിഡിന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി കൃതജ്ഞതയര്‍പ്പിച്ചു.

Related Articles

Back to top button