IndiaLatest

നാഗ്പൂര്‍ പാതയ്ക്ക് ലോക റെക്കോര്‍ഡ്

“Manju”

മുംബൈ: നാഗ്പൂര്‍ നഗരത്തിലെ ഇരട്ട മേല്‍പ്പാതയ്ക്ക് ലോക റെക്കോര്‍ഡ്. ഇവിടെ മൂന്ന് പാതകളാണ്, ഒന്നിന് മുകളില്‍ ഒന്നായി ഉള്ളത്. ഏറ്റവും താഴ്ന്നത് പഴയ വാര്‍ധ ദേശീയ പാതയാണ്. അതിന് മുകളില്‍ സമാന്തരമായി മേല്‍പ്പാത. അതിന് മുകളിലായി മെട്രോ ലൈന്‍. ഈ രണ്ട് മേല്‍പ്പാതകളും ഒറ്റ തൂണിലാണ് നില്‍ക്കുന്നത്.

ഒറ്റ തൂണില്‍ ഏറ്റവും നീളമുള്ള ഇരട്ട മേല്‍പ്പാത നിര്‍മ്മിച്ചതിനാണ് നാഷണല്‍ ഹൈവേ അതോറിറ്റിക്കും മഹാരാഷ്ട്ര മെട്രോ റെയില്‍ കോര്‍പ്പറേഷനും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. 3.14 കിലോമീറ്റര്‍ നീളത്തിലാണ് ഇരട്ട മേല്‍പ്പാതകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ദേശീയ പാത അതോറിറ്റിയെയും മഹാരാഷ്ട്ര മെട്രോയെയും ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അഭിനന്ദിച്ചു. ഏഷ്യാ ബുക്ക് റെക്കോര്‍ഡ്സിലും ഇന്ത്യ ബുക്ക് റെക്കോര്‍ഡ്സിലും ഇടം നേടിയ ശേഷമാണ് ലോക റെക്കോര്‍ഡ് എന്നും ഗഡ്കരി പറഞ്ഞു. ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരോട് നന്ദിയുണ്ടെന്നും ഇത് രാജ്യത്തിന് അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button