LatestThrissur

കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ ജൈവപച്ചക്കറി വിളവെടുപ്പ്

“Manju”

 

ബിന്ദുലാൽ തൃശൂർ

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിൽ ജൈവപച്ചക്കറി വിളവെടുത്തു. ഭക്ഷ്യ മേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിൽ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ ആദ്യ വിളവെടുപ്പാണ് മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിൽ നടന്നത്. പൈതൃക പദ്ധതിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന ഒരേക്കർ സ്ഥലത്താണ് ലോക്ഡൗൺ കാലത്ത് കൃഷി ആരംഭിച്ചത്. വെണ്ട, പാവയ്ക്ക, വഴുതന, പടവലം, കുമ്പളം, മത്തൻ, പയർവർഗങ്ങൾ തുടങ്ങി വിവിധയിനം പച്ചക്കറികളാണ് വിളവെടുത്തത്. അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു

Related Articles

Back to top button