KeralaLatest

ജംനാപ്യാരി നിര്‍മാതാവ് കൊച്ചിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍

“Manju”

കൊച്ചി: പ്രമുഖ സിനിമാ നിര്‍മാതാവ് ജെയ്‌സണ്‍ എളംകുളം മരിച്ച നിലയില്‍. കൊച്ചി എളംകുളത്തെ ഫ്ളാറ്റിലാണ് ജെയ്‌സണെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്തുള്ള ഭാര്യ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാതെയായപ്പോള്‍ ഫഌറ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കതക് തുറന്ന് അകത്തുകയറിയപ്പോഴാണ് കിടപ്പുമുറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

സിനിമാ നിര്‍മാണ കമ്പനിയായ ആര്‍ ജെ ക്രിയേഷന്‍സിന്റെ ഉടമയാണ് ജെയ്‌സണ്‍. ശ്രിംങ്കാരവേലന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, ആമയും മുയലും, ജംനാപ്യാരി, ലവകുശ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.

Related Articles

Back to top button