InternationalLatest

ഭൂമിയില്‍‍ മാത്രമേ ജീവികളുള്ളോ ? ശക്തമായ നിരീക്ഷണത്തിന് ശാസ്ത്രലോകം

“Manju”

സിഡ്‌നി: പ്രപഞ്ചത്തില്‍ മനുഷ്യരെക്കൂടാതെ അന്യഗ്രഹജീവികളുണ്ടോ എന്ന ശാസ്ത്ര ലോകത്തിന്റെ ഉത്തരം ലഭിക്കാനുള്ള യാത്ര പുതിയ ഘട്ടത്തിലേയ്‌ക്ക്. നിരീക്ഷണ സജ്ജീകരണങ്ങളുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. പ്രപഞ്ചത്തിലെ കോടാനുകോടി വര്‍ഷം മുമ്ബുള്ള തരംഗങ്ങളേയും പിടിച്ചെടുക്കാനാണ് റേഡിയോ ടെലസ്കോപ് പദ്ധതി . സ്‌ക്വയര്‍ കിലോമീറ്റര്‍ അറേ എന്ന പേരിലാണ് പദ്ധതി അറിയപ്പെടുന്നത്.

ഒരു ലക്ഷം ആന്റിനകള്‍ നിരത്തിയുള്ള റേഡിയോ ടെലസ്‌കോപുകളാണ് ഓസ്‌ട്രേലിയയിലെ വജാരീ മേഖലയിലെ പാടശേഖരത്ത് ഒരുക്കിയിരിക്കുന്നത്. ലോകത്ത് ഇന്ന് വരെ
നിര്‍മ്മിച്ചിട്ടുള്ളതില്‍വെച്ച്‌ ഏറ്റവും വിശാലമായ ജ്യോതിശാസ്ത്ര തരംഗ ഗവേഷണ സംവിധാനമെന്നാണ് പദ്ധതിയെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്.

ഈ പ്രപഞ്ചത്തില്‍ ആദ്യ നക്ഷത്രവും ആദ്യ ഗ്രഹവുമെല്ലാം എന്നുണ്ടായി എന്ന അറിവു പോലും തരംഗപരിശോധനകളിലൂടെ നേടിയെടുക്കാനാണ് ശാസ്ത്രലോകത്തിന്റെ പരിശ്രമം. ജ്യോതിശാസ്ത്രജ്ഞരെ ഏറെ കുഴക്കുന്ന തമോ ഉര്‍ജ്ജം എന്ത് എന്നതിന്റെ ഉത്തരവും പ്രപഞ്ചം എന്തുകൊണ്ടാണ് നാള്‍ക്കുനാള്‍ വികസിക്കുന്നത് എന്നതും സ്‌ക്വയര്‍ കിലോമീറ്റര്‍ അറേ സങ്കേതം വഴി തിരിച്ചറിയാനാവുമെന്നാണ് പ്രതീക്ഷ.

രണ്ടുഘട്ടമായുള്ള പദ്ധതിയുടെ ആദ്യഘട്ടമാണ് വജാരിയില്‍ സ്ഥാപിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ 1,31,072 ആന്റിനകളാണ് സ്ഥാപിച്ചിരിക്കുന്നത്. കാറ്റാടി മരങ്ങള്‍ക്ക് സമാനമായ തരത്തിലുള്ള രൂപകല്‍പ്പനയാണ് ആന്റിനകള്‍ക്ക് നല്‍കിയി രിക്കുന്നത്. രണ്ടാം ഘട്ടം പരമ്ബരാഗതമായ 197 ഡിഷ് ആന്റിനകളുടേതാണ്. അവ ദക്ഷിണാ ഫ്രിക്കയിലെ കാരോ മേഖലയിലാണ് സ്ഥാപിക്കാന്‍ പോകുന്നത്.

നിലവിലെ ടെലസ്‌കോപ്പുകളേക്കാള്‍ എട്ട് മടങ്ങ് കരുത്താണ് പുതിയ സംവിധാനത്തിനുള്ളത്. മാത്രമല്ല അന്തരീക്ഷത്തെ 135 ഇരട്ടി വേഗത്തില്‍ നിരീക്ഷിക്കാന്‍ സാധിക്കുമെന്നും നിര്‍മ്മാ താക്കള്‍ പറയുന്നു.

Related Articles

Back to top button