KeralaLatestThiruvananthapuram

ഓഡിറ്റ്, വിശദീകരണം തേടി ഹൈക്കോടതി

“Manju”

സിന്ധുമോൾ. ആർ

എറണാകുളം: തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ച നടപടിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓഡിറ്റ് വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചത്. ഈ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലെത്തിയത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് പുനഃസ്ഥാപിക്കണമെന്നും ഓഡിറ്റ് ഒഴിവാക്കുന്നത് അഴിമതി മറച്ചുവയ്ക്കാനുമാണെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രധാന ആരോപണങ്ങള്‍. ഈ ഹർജിയിലാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയത്.ചൊവ്വാഴ്ചയാണ് കോടതി വീണ്ടും ഹർജി പരിഗണിക്കുന്നത്.

Related Articles

Back to top button