InternationalLatest

ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെച്ചു

“Manju”

കുവൈത്ത് സിറ്റി: സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന ഡെലിവറി കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് താത്ക്കാലികമായി നിര്‍ത്തിവെച്ച്‌ കുവൈത്ത്.നിലവിലെ സ്ഥാപനങ്ങള്‍ക്ക് ഉപാധികളോടെ വാഹനങ്ങളുടെ എണ്ണം കൂട്ടാന്‍ കുവൈത്ത് അനുമതി നല്‍കി.പരമാവധി വാഹനങ്ങളുടെ എണ്ണം 90ല്‍ കൂടാന്‍ പാടില്ല. ബൈക്കുകള്‍ 4 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതാകരുതെന്നും ഡെലിവറി ബോയ്‌സ് ഹെല്‍മറ്റ് ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഡ്രൈവര്‍ക്ക് യൂണിഫോം നിര്‍ബന്ധം. ഡെലിവറി വാഹനങ്ങള്‍ റിങ് റോഡ്, ഹൈവേ എന്നിവ ഉപയോഗിക്കരുതെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം, ഡെലിവറിക്കായി ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങള്‍ക്ക് 3 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം വേണ്ട. 7 വര്‍ഷത്തിനുശേഷം ഇവ ഉപയോഗിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി

Related Articles

Back to top button