InternationalLatest

ഇന്ത്യ ലോകശക്തിയാണെന്ന് തുറന്ന് പറഞ്ഞ് അമേരിക്ക

“Manju”

വാഷിംഗ്ടണ്‍: ഇന്ത്യ ലോകശക്തിയാണെന്ന് തുറന്ന് പറഞ്ഞ് അമേരിക്ക, അതിവേഗം കരുത്ത് നേടിയ രാജ്യം വേറെ ഇല്ലെന്നും വിലയിരുത്തല്‍. മറ്റേത് രാജ്യത്തേയും പോലെ ഒരു സഖ്യരാഷ്ട്ര ബന്ധമല്ല ഇന്ത്യയുമായുള്ളതെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ 20 വര്‍ഷംകൊണ്ട് അതിവേഗം കരുത്തുനേടിയ ഇത്തരമൊരു രാജ്യം ഈ ലോകത്തില്ല. ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധവും അതിനൊപ്പം വികസിച്ചിരിക്കുന്നു. അത്രയേറെ ആഴവും ശക്തിയുള്ളതായി ബന്ധം മാറിയിരിക്കുന്നുവെന്നും വൈറ്റ്ഹൗസ് ഏഷ്യാ കോര്‍ഡിനേറ്റര്‍ കര്‍ട്ട് കാംപെല്‍ പറഞ്ഞു.

21-ാം നൂറ്റാണ്ടില്‍ അമേരിക്കയെ ഏറെ സ്വാധീനിച്ച രാജ്യമാണ് ഇന്ത്യ. ആഗോളതലത്തിലും 21-ാം നൂറ്റാണ്ടില്‍ ഇന്ത്യ നിര്‍ണ്ണായക ശക്തിയായിരിക്കുന്നു. ഇതുപോലൊരു സഖ്യം ഇതുവരെ തന്റെ ഓര്‍മ്മയില്‍ അമേരിക്ക ഉണ്ടാക്കിയിട്ടില്ലെന്നും കര്‍ട്ട് പറഞ്ഞു. ഇന്ത്യ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ രാജ്യമാണ്. തന്ത്രപരവും അത്ഭുതകരവുമായ നിരവധി ഗുണങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. സ്വയം പര്യാപ്തതയിലേക്ക് അതിവേഗമാണ് ഇന്ത്യ നീങ്ങുന്നത്. ഇന്ത്യയുമായുള്ള സഖ്യം എല്ലാ മേഖലയിലും അമേരിക്കയ്ക്കും വലിയ നേട്ടങ്ങളും കരുത്തുമാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നതെന്നും കര്‍ട്ട് പറഞ്ഞു.

ഇന്ത്യയുമായുള്ള വാണിജ്യസാമ്പത്തിക മേഖലയില്‍ വലിയ മുതല്‍മുടക്കാണ് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ തമ്മിലുള്ള ബന്ധവും വിപുലമാണ്. ശാസ്ത്ര സാങ്കേതിക മേഖലയിലാണ് പൗരന്മാരുടെ പങ്കാളിത്തം വന്‍തോതില്‍ മെച്ചപ്പെട്ടിരിക്കുന്നത്. ആഗോള തലത്തിലെ പ്രശ്നസങ്കീര്‍ണ്ണ മേഖലകളില്‍ ഇന്ത്യയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹവും പ്രേരണാദായകവുമാണ്. കാലാവസ്ഥാ, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ എന്നീ രംഗത്ത് ഇന്ത്യയുടെ സംഭാവനകള്‍ അനുദിനം വര്‍ദ്ധിക്കുകയാണ്. ഇന്ത്യയുടെ മുന്നേറ്റത്തില്‍ അമേരിക്ക ഏറെ സന്തോഷിക്കുന്നുവെന്നും വൈറ്റ്ഹൗസ് പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button