IndiaLatest

സുപ്രീം കോടതിക്ക് രണ്ടാഴ്ച അവധി

“Manju”

ശീതകാല അവധി തുടങ്ങുന്ന നാളെ മുതല്‍ സുപ്രീ കോടതിയില്‍ ഒരു ബെഞ്ചും പ്രവര്‍ത്തിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. കോടതികളുടെ ദീര്‍ഘാവധി നീതി തേടുന്നവര്‍ക്ക് അസൗകര്യമുണ്ടാക്കുന്നുണ്ടെന്ന്, നിയമ മന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു. കേന്ദ്രവും പരമോന്നത നീതി പീഠവും തമ്മില്‍ ജഡ്ജി നിയമനത്തെച്ചൊല്ലി തുടരുന്ന പോരിന്റെ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസിന്റെ ഇന്നത്തെ പ്രഖ്യാപനത്തിന് മറ്റു മാനങ്ങള്‍ ഉണ്ടോയെന്ന അന്വേഷണത്തിലാണ് നിയമ വൃത്തങ്ങള്‍.

സാധാരണഗതിയില്‍ കോടതിയില്‍ അവധിക്കാല ബെഞ്ച് പ്രവര്‍ത്തിക്കാറുണ്ട്. രണ്ടാഴ്ച നീളുന്ന അവധിക്കു മുമ്പായി സുപ്രീം കോടതിയുടെ അവസാന പ്രവൃത്തിദിനമാണ് ഇന്ന്. ജനുവരി രണ്ടിനാണ് കോടതി വീണ്ടും തുറന്നു പ്രവര്‍ത്തിക്കുക.

 

Related Articles

Back to top button