KeralaLatest

ചൂടേറിയ ചര്‍ച്ചകള്‍ക്കിടയില്‍ സഭയില്‍ ചിരി പടര്‍ത്തി ജോണ്‍ ബ്രിട്ടാസ് എം പി

“Manju”

സാധാരണഗതിയില്‍ വളരെ ഗൗരവസ്വഭാവത്തില്‍ മറുപടി പറയുന്ന ധനമന്ത്രി നിര്‍മല സീതാരാമനെപോലും പൊട്ടിച്ചിരിപ്പിച്ച സംഭവമാണ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഉണ്ടായത്.
ഈ സമയം കേരളത്തില്‍ നിന്നുള്ള സിപിഎം അംഗം ജോണ്‍ ബ്രിട്ടാസ് എഴുന്നേറ്റ്, ‘എപ്പോഴും ഇങ്ങനെ സിപിഐ താഴോട്ടാണ്, സിപിഐ താഴോട്ടാണ് എന്ന് മന്ത്രി പറയുന്നതുകൊണ്ടല്ലേ ബിനോയ് വിശ്വത്തെ ദേഷ്യം പിടിപ്പിക്കുന്നത്? അതുകൊണ്ട് മന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താനുളള അവകാശം അദ്ദേഹത്തിനുണ്ട്’ എന്ന് തമാശരൂപേണ പറഞ്ഞു. ഗൗരവത്തില്‍ മറുപടി പറയുകയായിരുന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍ മാത്രമല്ല, സഭ മുഴുവന്‍ ബ്രിട്ടാസിന്റെ വാക്കുകള്‍ കേട്ട് പൊട്ടിച്ചിരിയോടയാണ് സ്വീകരിച്ചത്.
വാസ്തവത്തില്‍ ധനമന്ത്രി മറുപടി പറഞ്ഞുകൊണ്ടിരുന്നത് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (CPI), ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്‌ട് (WPI) എന്നിവ സംബന്ധിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്കാണ്. കണ്‍സ്യൂമര്‍ ഇന്‍ഡക്‌സ് താഴോട്ടാണ് എന്ന് പറയാന്‍ പലതവണ ‘CPI താഴോട്ടാണ്’ എന്നാണ് ധനമന്ത്രി ഉപയോഗിച്ചത്.
എന്തായാലും ജോണ്‍ ബ്രിട്ടാസ് എം പിയുടെ നര്‍മ്മ രൂപേണയുള്ള ഈ മറുപടി ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരിക്കുകയാണ്

Related Articles

Back to top button