KeralaLatest

പട്ടികജാതി പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

“Manju”

തിരുവനന്തപുരം :കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ടവർക്കു വേണ്ടി ഒക്ടോബർ 20ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. എച്ച്. ആർ ട്രയിനി, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, ഓഫീസ് എക്‌സിക്യൂട്ടീവ്, അഡ്മിനിസ്‌ട്രേറ്റർ, കൗൺസിലർ, മാർക്കറ്റിംഗ് പ്രൊഫഷണൽ, ടെക്‌നീഷ്യൻ, ഡ്രൈവർ, അക്കൗണ്ടന്റ് തസ്തികയിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ്.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 17നകം https://forms.gle/YUWE4JHFhYshvU3T9 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. യോഗ്യരായിട്ടുള്ളവർക്ക് ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് National Career Service Centre for SC/STs Trivandrum എന്ന ഫേസ്ബുക്ക് പേജിലോ 0471-2332113/ 8304009409 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.

Related Articles

Back to top button