IndiaLatest

എന്‍.സി.പി ഇടതുമുന്നണിയില്‍ തുടരും

“Manju”

എൻ.സി.പി ഇടതുമുന്നണിയിൽ തുടരും

ശ്രീജ.എസ്

എന്‍.സി.പി ഇടതുമുന്നണിയില്‍ തന്നെ തുടരുമെന്ന് ദേശീയ നേതൃത്വം. ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. തോറ്റ പാര്‍ട്ടിക്ക് സിറ്റിംഗ് സീറ്റ്‌ വിട്ടു നല്‍കാനാവില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ നേരിട്ടറിയിച്ചു.

പാലാ അടക്കം പാര്‍ട്ടി നേരത്തെ മത്സരിച്ച നാല് സീറ്റിലും ഇത്തവണയും മത്സരിക്കുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പ്രഫുല്‍ പട്ടേലിനെ ശരത് പവാര്‍ നിയോഗിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായും മറ്റു ഇടത് നേതാക്കളുമായും ഉടന്‍ കേരളത്തിലെത്തി ചര്‍ച്ച നടത്തുമെന്നും പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി. എല്‍.ഡി.എഫിന്റെ ഭാഗമായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടും.
എന്‍.സി.പി സംസ്ഥാന നേതൃത്വത്തിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇന്ന് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയത്.

പാലാ സീറ്റ്‌ ജോസ് കെ മാണിക്ക് നല്‍കാനുള്ള സിപിഎം നീക്കങ്ങളെ തുടര്‍ന്നാണ് എന്‍സിപിയില്‍ തര്‍ക്കം രൂപപെട്ടിരിക്കുന്നത്. സിറ്റിംഗ് സീറ്റുകള്‍ വിട്ടു നല്‍കരുതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വികാരം. കേരള നേതാക്കളുമായി പവാര്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലേക്ക് യെച്ചൂരിയും എത്തി. എന്‍സിപി യെ മുന്നണിയില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു യെച്ചൂരിയുടെ കൂടിക്കാഴ്ച. പാലാ സീറ്റിനെചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമുണ്ടെന്നും എന്നാല്‍ മുന്നണി വിടേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ചര്‍ച്ചകള്‍ക്ക് മുന്‍പ് സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ പറഞ്ഞു.

Related Articles

Back to top button