KeralaLatest

സഹായമേര്‍പ്പെടുത്തി കളക്ടര്‍

“Manju”

അനിയന്റെ പഠനം മുടങ്ങാതിരിക്കാന്‍ എംബിബിഎസ് പഠിത്തം ഉപേക്ഷിക്കാന്‍ തയ്യാറായ ചേച്ചിയുടെ കഥ, കുറിപ്പുമായി ആലപ്പുഴ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ.അച്ഛനും അമ്മയ്ക്കും ശേഷമുള്ള അമ്മ ചേച്ചിയാണെന്നും അത്തരമൊരു അമ്മയെ കഴിഞ്ഞ ദിവസം താന്‍ കണ്ടുവെന്നും പറഞ്ഞാണ് കളക്ടറുടെ കുറിപ്പ് തുടങ്ങുന്നത്.

ആ മിടുക്കിയുടെ അനിയനോടുള്ള സ്നേഹവും വാത്സല്യവും ഏവരുടെയും കണ്ണ് നിറയിക്കുന്നതാണെന്നും കൃഷ്ണ തേജ പറയുന്നു. മോള്‍ക്ക് പഠിക്കാന്‍ സഹായം വേണ്ടെയെന്ന് ചോദിച്ചപ്പോള്‍ എന്നേക്കാളും അനിയന്റെ പഠനം മുടങ്ങരുതെന്നാണ് ആഗ്രഹമെന്നും അതിനാണ് പ്രധാന്യമെന്നുമാണ് പറഞ്ഞതെന്നും അദ്ദേഹം കുറിച്ചു. മോളുടെ അനിയന്റെ മുഴുവന്‍ പഠന ചിലവും ഏര്‍പ്പെടുത്തിയിട്ടുണ്ട്, മോള്‍ ആഗ്രഹിച്ച പോലെ അനിയന് യാതൊരു സാമ്പത്തിക പ്രതിസന്ധിയും ഇല്ലാതെ പഠിക്കാമെന്നും അദ്ദേഹം കുറിച്ചു.

Related Articles

Back to top button