IndiaLatest

പരിഷ്കരിച്ച പോര്‍ട്ടല്‍ അവതരിപ്പിച്ചു

“Manju”

രാജ്യത്ത് വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരിഷ്കരിച്ച വെബ് പോര്‍ട്ടല്‍ അവതരിപ്പിച്ച്‌ നിതി ആയോഗ്. കണക്കുകള്‍ പ്രകാരം, 500-ലധികം ആളുകളാണ് ഈ പോര്‍ട്ടലിന്റെ ഭാഗമായിട്ടുള്ളത്. ഇതിലൂടെ ഏകദേശം 2.5 ലക്ഷം വനിത സംരംഭകരെ കണ്ടെത്താനും, അവര്‍ക്ക് ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കാനുമാണ് പദ്ധതിയിടുന്നത്. പരിഷ്കരിച്ച വെബ് പോര്‍ട്ടലില്‍ പ്രധാനമായും 6 സേവനങ്ങളാണ് നല്‍കുന്നത്. കമ്മ്യൂണിറ്റി ആന്‍ഡ് നെറ്റ്‌വര്‍ക്കിംഗ്, സാമ്പത്തിക സേവനങ്ങള്‍, ഇന്‍ക്യൂബേഷന്‍ ആന്‍ഡ് ആക്സിലറേഷന്‍, സംരംഭകത്വ നൈപുണ്യ വികസനം, നികുതി സേവനങ്ങള്‍, മെന്റര്‍ഷിപ്പ് തുടങ്ങിയ സഹായങ്ങളാണ് വാഗ്ദാനം ചെയ്യുന്നുത്.

Related Articles

Back to top button