InternationalLatest

6മാസം മുതലുള്ള കുട്ടികളില്‍ കോവിഡ് വാക്സിന് അനുമതി

“Manju”

യു.എസില്‍ ആറുമാസം മുതലുള്ള കുട്ടികളില്‍ കോവിഡ് വാക്സിന് അനുമതി. വാക്സിനുകള്‍ കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ ആദ്യ രാജ്യമാണ് യു.എസ്. നേര​ത്തേ അഞ്ചുവയസിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനാണ് അനുമതിയുണ്ടായിരുന്നത്. അടിയന്തരിര ഘട്ടങ്ങളില്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളില്‍ വാക്സിന്‍ ഉപയോഗിക്കാനാണ് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കിയത്.

കുഞ്ഞുങ്ങളില്‍ കോവിഡ് വാക്സിന്‍ നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ രാജ്യത്ത് തുടങ്ങിയിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് കുഞ്ഞുങ്ങളുമായി വാക്സിന്‍ സ്വീകരിക്കാന്‍ അടുത്താഴ്ച മുതല്‍ ആശുപത്രികളിലും ക്ലിനിക്കുകളിലുമെത്താമെന്നും ബൈഡന്‍ അറിയിച്ചു.

Related Articles

Back to top button