KeralaLatest

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു; 10 വയസുകാരിക്ക് ദാരുണാന്ത്യം

“Manju”

പത്തനംതിട്ട: എരുമേലി കണ്ണിമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 10 വയസുകാരിക്ക് ദാരുണാന്ത്യം.ചെന്നൈ കാമ്ബ്രം സ്വദേശി സംഘമിത്രയാണ് അപകടത്തില്‍ മരിച്ചത്. പതിനേഴ് തീര്‍ത്ഥാടകര്‍ക്കാണ് പരുക്കേറ്റത് . മൃതദേഹം എരുമേലി ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരും.

മുണ്ടക്കയം എരുമേലി സംസ്ഥാന പാതയില്‍ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. ചെന്നൈയില്‍ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്.
കണ്ണിമല ഇറക്കത്തില്‍ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയര്‍ തകര്‍ത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു.

Related Articles

Back to top button