KeralaLatest

മുഖ്യമന്ത്രി ക്രിസ്തുമസ് വിരുന്ന് നല്‍കി

“Manju”

തിരുവനന്തപുരം : ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്തുമസ് വിരുന്ന് നല്‍കി. ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ചുള്ള കേക്ക് മുഖ്യമന്ത്രിയും പൗരപ്രമുഖരും ചേര്‍ന്ന് മുറിക്കുകയുണ്ടായി. മന്ത്രിമാരായ ആന്റണി രാജു, ‍പി.രാജീവ്, സീറോ മലങ്കര കാത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കര്‍ദ്ദിനാള്‍ ആലഞ്ചേരി, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മലങ്കര കാത്തോലിക്ക സഭ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ്, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍, മറ്റ് ജനപ്രതിനിധികള്‍ മതാദ്ധ്യക്ഷൻമാര്‍, മറ്റ് സാമൂഹിക സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.

Related Articles

Back to top button