InternationalLatest

പൈപ്പ് ലൈന്‍ ഉദ്ഘാടനം ചെയ്തു

“Manju”

കുവൈത്ത് സിറ്റി: കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനി അഞ്ചാമത്തെ ദ്രവീകൃത വാതക പൈപ്പ് ലൈന്‍ ഉദ്ഘാടനം ചെയ്തു. പ്രതിദിനം 805 ദശലക്ഷം ക്യുബിക് അടി ഉല്‍പാദന ശേഷിയുള്ളതാണിത്. അല്‍ അഹ്മദി ടെര്‍മിനലില്‍ ഉദ്ഘാടനം ചെയ്ത പൈപ്പ് ലൈനിന്റെ ഉയര്‍ന്ന ഉല്‍പാദനശേഷിയില്‍ 1,06,000 ബാരല്‍ ഘനീകൃത, ദ്രവീകൃത വാതകവും ഉള്‍പ്പെടുന്നു. ആഭ്യന്തരവും ബാഹ്യവുമായ ആവശ്യകതയുടെ ഭൂരിഭാഗവും ഇത് നിറവേറ്റുമെന്നാണ് പ്രതീക്ഷ. ഹൈഡ്രോകാര്‍ബണ്‍ വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള കെ.എന്‍.പി.സിയുടെ 2040 ലക്ഷ്യവുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ പദ്ധതിക്ക് പ്രാധാന്യമേറെയാണെന്ന് ഉദ്ഘാടന ചടങ്ങില്‍ കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ശൈഖ് നവാഫ് സൗദ് അസ്സബാഹ് പറഞ്ഞു.

Related Articles

Back to top button