IndiaLatest

നിയമ പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

“Manju”

ന്യൂഡല്‍ഹി: നിയമ പ്രവേശന പഠനത്തിനുള്ള പൊതു പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജൂലൈ 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനും ജസ്റ്റിസ് അനിരുദ്ധ് ബോസ് അംഗവുമായ ബെഞ്ചാണ് തള്ളിയത്.

ജസ്റ്റിസ് ഫോര്‍ ഓള്‍ എന്ന സംഘടനയാണ് പൊതു പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് . എല്ലാ കോവിഡ് ജാഗ്രത നടപടികളും കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച കോടതി, പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ വാക്സിന്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ നിര്‍ബന്ധം പിടിക്കരുതെന്നും ബോധ്യപെടുത്തി.

ഈ വര്‍ഷം 80,000 ഓളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നതെന്നും അവസാന നിമിഷം ഹര്‍ജിയുമായി വരരുതെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു വിലയിരുത്തി. കോവിഡ് സാഹചര്യം സാധാരണ നിലയിലാകുകയോ മെച്ചപ്പെടുകയോ ചെയ്യുന്നതുവരെ മറ്റ് മാര്‍ഗത്തില്‍ പ്രവേശന പരീക്ഷ നടത്താന്‍ നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.

Related Articles

Back to top button