IndiaLatest

അമൃത്‌സറില്‍ പ്രവേശിച്ച ഡ്രോണ്‍ സൈന്യം വെടിവെച്ചിട്ടു

“Manju”

അമൃത്‌സര്‍: പഞ്ചാബിലെ അമൃത്സറില്‍ അനധികൃതമായി പ്രവേശിച്ച പാക് ഡ്രോണ്‍ ബിഎസ്‌എഫ് വെടിവെച്ചിട്ടു. പ്രദേശത്ത് എന്തെങ്കിലും തരത്തിലുള്ള സംശയാസ്പദ നീക്കങ്ങള്‍ ഉണ്ടോയെന്നറിയാന്‍ വ്യാപകമായ തിരച്ചില്‍ നടത്തുകയാണ്. ചൊവ്വാഴ്ച രാത്രി 7:20ഓടെയാണ് ഡ്രോണ്‍ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് പ്രവേശിച്ചത്.

ബുധനാഴ്ച രാവിലെ ഭരോപാലിലെ അതിര്‍ത്തി ഔട്ട്പോസ്റ്റില്‍ നിന്ന് 20 മീറ്റര്‍ അകലെ പാകിസ്ഥാന്‍ അതിര്‍ത്തിക്കുളിള്ളില്‍ വീണ ഡ്രോണ്‍ സൈനികര്‍ കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍. കൗണ്ടര്‍ ഡ്രോണ്‍ നടപടികള്‍ സ്വീകരിച്ചതോടെ ഏതാനും മിനിറ്റുകള്‍ ആകാശത്ത് കറങ്ങിനടന്ന ഡ്രോണ്‍ താഴേക്ക് പതിക്കുകയായിരുന്നു. ഈ വര്‍ഷം ഇന്ത്യപാക് അതിര്‍ത്തിയില്‍ 220 ഡ്രോണുകളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്.



Related Articles

Back to top button