IndiaLatest

കല്ല്യാണം കഴിക്കാന്‍ പെണ്‍കുട്ടികളില്ല; കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച്‌ നടത്തി യുവാക്കള്‍

“Manju”

സോലാപൂര്‍: വിവാഹപ്രായമായ യുവാക്കള്‍ വധുക്കളെ തേടി കളക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി. മഹാരാഷ്‌ട്രയിലെ സോലാപൂരിലാണ് സംഭവം. സംസ്ഥാനത്തെ സ്ത്രീപുരുഷ അനുപാതം വ്യത്യസ്തമായത് കാരണമാണ് തങ്ങള്‍ക്ക് വിവാഹം ചെയ്യാന്‍ യുവതികളെ ലഭിക്കാത്തതെന്നാണ് ഇവര്‍ പറയുന്നത്.

സംസ്ഥാനത്ത് ആണ്‍പെണ്‍ അനുപാതം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്നത് കര്‍ശനമായി നടപ്പിലാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ജില്ലാ കളക്ടര്‍ക്കും അവിവാഹിതരായ യുവാക്കളുടെ സംഘടന നിവേദനം നല്‍കി. മാര്‍ച്ചില്‍ പങ്കെടുത്ത അവിവാഹിതരായ യുവാക്കള്‍ക്ക് വധുക്കളെ സര്‍ക്കാര്‍ കണ്ടുപിടിച്ച്‌ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

കുതിരപ്പുറത്ത് കയറി വിവാഹത്തിനെന്ന പോലെയാണ് പലരും മാര്‍ച്ചില്‍ പങ്കെടുത്തത്. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയും ഉണ്ടായിരുന്നു. ആളുകള്‍ ഈ മാര്‍ച്ചിനെ പരിഹസിച്ചേക്കാം, എന്നാല്‍ യുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും ജ്യോതി ക്രാന്തി പരിഷത്ത് സ്ഥാപകന്‍ രമേഷ് ബരാസ്‌കര്‍ പറഞ്ഞു. 1000 ആണ്‍കുട്ടികള്‍ക്ക് 889 പെണ്‍കുട്ടികള്‍ എന്നതാണ് സംസ്ഥാനത്തെ നിലവിലെ സാഹചര്യം. പെണ്‍ ഭ്രൂണഹത്യ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Related Articles

Back to top button