IndiaLatest

കൊറോണ ബാധിച്ച്‌ മരിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങായി യോഗി സര്‍ക്കാര്‍

“Manju”

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൊറോണ ബാധിച്ച്‌ മരിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങായി യോഗി സര്‍ക്കാര്‍. കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജന്മവാര്‍ഷികമായ ഇന്നലെയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധനസഹായം കൈമാറിയത്.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കൊറോണ ബാധിച്ച്‌ സംസ്ഥാനത്ത് 103 മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ 53 പേരുടെ കുടുംബങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സര്‍ക്കാര്‍ ധനസഹായം കൈമാറിയിരുന്നു. ബാക്കിയുള്ള 50 പേരുടെ കുടുംങ്ങള്‍ക്കാണ് ഇന്നലെ തുക കൈമാറിയത്. മാദ്ധ്യമ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതിനായി 5.30 കോടി രൂപ വിനിയോഗിച്ചതായി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

കൊറോണ വ്യാപനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പൊതുജനങ്ങളില്‍ എത്തിക്കാനായി മാദ്ധ്യമ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം പ്രശംസനീയമാണ്. കൊറോണ വ്യാപനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ രോഗബാധയേറ്റ് സംസ്ഥാനത്ത് 103 മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായി. ഇത് വൈകാരികമായ നിമിഷമാണ്. എല്ലായ്‌പ്പോഴും മാദ്ധ്യമ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടിട്ടുള്ളത്. ഇപ്പോഴിതാ സര്‍ക്കായി പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്‌തെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ബാല സേവ യോജന, പ്രധാനമന്ത്രി കെയര്‍ യോജന തുടങ്ങിയ പദ്ധതികളുടെ ഗുണം മാദ്ധ്യമ പ്രവര്‍ത്തകരുടെ വിധവകള്‍ക്കും ലഭിക്കും. ഇക്കാര്യം അധികൃതര്‍ ഉറപ്പുവരുത്തണം. സര്‍ക്കാരും മാദ്ധ്യമ പ്രവര്‍ത്തകരും ഒന്നിച്ചാണ് നാടിന്റെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കുന്നത്. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button