InternationalLatest

ലോകത്ത് കോവിഡ് ബാധിതര്‍ 22.10 കോടി

“Manju”

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 22.10 കോടി കടന്നു കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ലോകത്ത് 45.74 ലക്ഷം പേര്‍ മരിച്ചു. പത്തൊന്‍പത് കോടി എഴുപത്തിയഞ്ച് ലക്ഷം പേര്‍ രോഗമുക്തി നേടി.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അരലക്ഷത്തിലധികം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം നാല് കോടി പിന്നിട്ടു. 6.65 ലക്ഷം പേര്‍ മരിച്ചു. മൂന്ന് കോടി പന്ത്രണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 45, 352 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 366 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4.39 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ 3.99 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മൂന്ന് കോടി ഇരുപത് ലക്ഷം പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button