IndiaLatest

ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ കുറയുന്നു

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 25166 പേര്‍ക്കു കൂടി കൊവിഡ് ബാധിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറവ് പ്രതിദിന രോഗികളുടെ കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36830 പേര്‍ സുഖം പ്രാപിച്ച്‌ ആശുപത്രി വിട്ടതായി കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 437 പേര്‍ കൊവിഡ് ബാധിച്ച്‌ മരണം അടയുകയും ചെയ്തു.

നിലവില്‍ ഇന്ത്യയില്‍ 3,69,846 കൊവിഡ് രോഗികളാണുള്ളത്. കഴിഞ്ഞ മൂന്നര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്തെ റിക്കവറി നിരക്ക് 97.51 ശതമാനത്തില്‍ തന്നെ നില്‍ക്കുകയാണെന്നും അത് ശുഭസൂചനയാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 88,13,919 ഡോസ് വാക്സിനുകള്‍ നല്‍കാനും കഴിഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ 55,47,30,609 ഡോസ് വാക്സിനുകള്‍ രാജ്യത്താകമാനം നല്‍കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

Related Articles

Back to top button