KeralaLatest

അമ്പരപ്പിക്കുകയാണ് തരൂർ വീണ്ടും.

“Manju”

 

അജി കെ ജോസ്

സംസ്ഥാനത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പവേർഡ് ഫേസ് ഡിറ്റക്ഷൻ ടെക്നോളജിയോടെയുള്ള തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ്ങ് കാമറ, എം.പി ഫണ്ടുപയോഗിച്ച് സംസ്ഥാനത്ത് എത്തിച്ചു.

റെയിൽവേ സ്റ്റേഷനുകളിലും എയർപോർട്ടുകളിലുമുണ്ടാവാനിടയുള്ള യാത്രക്കാരുടെ തിരക്ക് കാരണം പനി കൂടുതലുള്ളവരെ തിരിച്ചറിയാനും ഐസൊലേറ്റ് ചെയ്യാനും സംവിധാനമുണ്ടായിരുന്നുവെങ്കിൽ നല്ലതായിരുന്നുവെന്ന് കളക്ടർ പറഞ്ഞതിൽ നിന്നാണ് തുടക്കം.

ഏഷ്യയിൽ കിട്ടാനില്ലാത്ത ആംസ്റ്റർഡാമിൽ നിന്ന് വാങ്ങി ആദ്യം ജർമനിയിലെ ബോണിലെത്തിച്ചു. അവിടെനിന്ന് DHL ൻ്റെ പല ഫ്ലൈറ്റുകളിലൂടെ – പാരിസ്, ലെപ്സിഗ്, ബ്രസൽസ്, ബഹറിൻ, ദുബായ് – ബാംഗലൂരുവിലൂടെ തിരുവനന്തപുരത്തെത്തിച്ചു.

എം.പി ഫണ്ട് തീർന്നതിനാൽ മറ്റ് കോർപ്പറേറ്റ് ഗ്രൂപ്പുകളുമായി കൈ കോർത്ത് കൂടുതൽ കാമറകൾ എത്തിക്കാനും എയർപോർട്ടിലും റെയിൽ വേ സ്റ്റേഷനിലും മെഡിക്കൽ കോളജിലും ഇൻസ്റ്റാൾ ചെയ്യാനും കൂടി പദ്ധതിയുണ്ടെന്ന് തരൂർ പറഞ്ഞു.

Related Articles

Leave a Reply

Back to top button