InternationalLatest

ബെനഡിക്ട് പാപ്പയുടെ സംസ്കാരം നാളെ

“Manju”

കാലം ചെയ്ത ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ സംസ്കാരം ജനുവരി അഞ്ചിന് നടക്കും. വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ വച്ചാണ് സംസ്കാരം. ഫ്രാൻസിസ് മാര്‍പ്പാപ്പയായിരിക്കും ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കുക. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് രണ്ടു മണിക്കാണ് സംസ്കാരം.

ബെനഡിക്ട് മാർപാപ്പാ ആവശ്യപ്പെട്ടിരുന്നത് പോലെ ജോൺ പോൾ രണ്ടാമനെ ആദ്യം അടക്കം ചെയ്ത കല്ലറയ്ക്കു സമീപമായിരിക്കും ഇദ്ദേഹത്തിന്റെയും അന്ത്യ വിശ്രമം. ബസലിക്കയിലെ പ്രധാന അൾത്താരയ്ക്ക് മുന്നിൽ പൊതുദര്‍ശ‍നത്തിന് വച്ചിരിക്കുന്ന പാപ്പയുടെ ഭൗതികശരീരം ദര്‍ശിക്കാനും അന്ത്യാഞ്ജലി അർപ്പിക്കാനും ആയിരങ്ങളാണ് എത്തിയത് .

ആറ് നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു മാർപാപ്പ തന്റെ മുൻഗാമിയുടെ സംസ്കാരചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നത്. പുതുവത്സരദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ ബെനഡിക്ട് പതിനാറാമൻ പാപ്പയെ അനുസ്മരിച്ചു. കഴിഞ്ഞ 600 വർഷത്തിനിടെ കത്തോലിക്കാ സഭയിൽ സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ മാർപാപ്പ എന്ന അപൂർവതയാണ് ഇദ്ദേഹത്തിന്റെ സംസ്കാരത്തിലും പ്രതിഫലിക്കുക.

2005 ഏപ്രിൽ 19നാണ് ജോൺ പോൾ രണ്ടാമന്റെ പിൻഗാമിയായി ബനഡിക്ട് മാർപാപ്പ എന്ന പേരിൽ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായത്. ആരോഗ്യപരമായ കാരണങ്ങളാൽ 2013 ഫെബ്രുവരി 28 നു സ്ഥാനമൊഴിഞ്ഞ് വിശ്രമജീവിതം നയിക്കുകയായിരുന്നു.

Related Articles

Back to top button