Latest

‍ 5ജി ലീഡര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ച്‌ ധനമന്ത്രി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് 5ജി നെറ്റ്‍വര്‍ക്കുകള്‍ വ്യാപിപ്പിക്കാനായി ബജറ്റില്‍ 5ജി ലീഡര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ച്‌ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 5ജി വരുന്നതോടെ മെച്ചപ്പെട്ട സേവനങ്ങളാണ് ലഭ്യമാവുകയെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് 5ജി സംവിധാനം കൊണ്ടുവരാനും നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ ലോകത്തിന്റെ മുന്‍നിരയില്‍ എത്താനുള്ള സവിശേഷതകള്‍ കേരളത്തിനുണ്ട്. പദ്ധതി നടപ്പാക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കും. തെരഞ്ഞെടുത്ത ഇടനാഴികളിലാണ് കേരളത്തില്‍ ആദ്യമായി 5ജി ലീഡര്‍ഷിപ്പ് പദ്ധതി ആരംഭിക്കുക. തിരുവനന്തപുരംകൊല്ലം, എറണാകുളം – കൊരട്ടി, എറണാകുളം – ചേര്‍ത്തല, കോഴിക്കോട് – കണ്ണൂര്‍ എന്നിവിടങ്ങളിലാണ് വിപുലീകൃത ഐ.ടി. ഇടനാഴി പദ്ധതി വരുന്നത്.

5ജി ടവറുകളെ ബന്ധിപ്പിക്കാന്‍ കെഫോണ്‍ അടിസ്ഥാന സൗകര്യങ്ങളെ ബന്ധിപ്പിക്കും. കെഫോണ്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക വിലനിര്‍ണയം കൊണ്ടുവരിക, ടവര്‍ അടിസ്ഥാന സൗകര്യങ്ങള്‍ സുഗമമാക്കുക, മിതമായി നിരക്കില്‍ വൈദ്യുതി ലഭിക്കുക, ടവറുകള്‍ക്കായി സര്‍ക്കാര്‍, സ്വകാര്യ കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ക്കായി പ്രത്യേക പാക്കേജ് കൊണ്ടുവരും.

Related Articles

Back to top button