Uncategorized

‘ഹൃദയമില്ലാത്ത’ മനുഷ്യന്‍; സംഭവം ഇങ്ങനെ..

“Manju”

ഹൃദയമില്ലാതെ മനുഷ്യന് ജീവിക്കാന്‍ കഴിയുമോ? ഇല്ലെന്ന് നമുക്കറിയാം. ശരീരത്തിലെ ഓരോ ആന്തരിക അവയവങ്ങള്‍ക്കും അതിന്റേതായ ജോലികള്‍ നിര്‍വഹിക്കാനുണ്ട്. എന്നാല്‍ 55-കാരനായ ക്രെയ്ഗ് ലെവിസ് എന്നയാള്‍ ഹൃദയമില്ലാതെ ജീവിക്കാന്‍ കഴിയുമെന്ന് തെളിയിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തിയാണ്. അവിശ്വസനീയമെന്ന് തോന്നുന്ന സംഭവം ടെക്‌സാസിലാണ് നടന്നത്. ഇനി 12 മണിക്കൂര്‍ കൂടി മാത്രമേ ജീവിക്കൂവെന്ന് ഡോക്ടര്‍മാര്‍ വിധിച്ച മനുഷ്യനാണ് പിന്നീട് ഹൃദയമില്ലാതെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

2011ലാണ് ക്രെയ്ഗിന് മാരകമായ രോഗം സ്ഥിരീകരിച്ചത്. അമിലോയ്‌ഡോസിസ് എന്നായിരുന്നു രോഗത്തിന്റെ പേര്. അനിയന്ത്രിതമായ അളവില്‍ ശരീരത്തിനുള്ളില്‍ പ്രോട്ടീന്‍ ഉത്പാദിപ്പിക്കപ്പെടുകയും ഇത് ഹൃദയം, കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതാണ് രോഗം.

രോഗം മൂര്‍ച്ഛിച്ചതോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്‌ക്കാന്‍ പോകുന്നുവെന്ന അവസ്ഥയായി. ഇതോടെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് പ്രകാരം ഹൃദയത്തിന് പകരം യന്ത്രം വയ്‌ക്കാന്‍ ക്രെയ്ഗിന്റെ ഭാര്യ സമ്മതം അറിയിച്ചു.

ഈ സാഹചര്യത്തിലാണ് ടെക്‌സാസിലെ ഡോക്ടറായ ബില്ലി കോണും ബഡ് ഫ്രേസിയറും ചേര്‍ന്ന് ക്രെയ്ഗിന്റെ നെഞ്ചില്‍ ഒരു യന്ത്രം വച്ചുപിടിപ്പിക്കുന്നത്. ഇത് രക്തയോട്ടത്തെ സാധാരണ ഗതിയിലാക്കി. ശരീരത്തില്‍ ഹൃദയത്തിന് പകരം യന്ത്രം ഘടിപ്പിച്ച്‌ ക്രെയ്ഗ് ജീവന്‍ നിലനിര്‍ത്തി. യന്ത്രമായതുകൊണ്ട് തന്നെ ക്രെയ്ഗിന് പള്‍സ് ഉണ്ടായിരുന്നില്ല.

ഇത്തരത്തില്‍ ഒരു മാസത്തോളം ക്രെയ്ഗ് തുടര്‍ന്നെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ രോഗം വൃക്കയെയും കരളിനെയും പൂര്‍ണമായും ബാധിച്ചു. ഇതോടെ 2011 ഏപ്രിലില്‍ ക്രെയ്ഗ് മരണത്തിന് കീഴടങ്ങി. പള്‍സില്ലാതെ ഒരു മാസത്തിലധികമായിരുന്നു അദ്ദേഹം ജീവിച്ചതെന്നത് വൈദ്യശാസ്ത്രത്തിന്റെ വിജയം കൂടിയാണ്.

 

Related Articles

Back to top button