Uncategorized

ബ്രസീല്‍ കലാപം; ഭരണകൂടത്തിന് പൂര്‍ണ പിന്തുണ

“Manju”

ന്യൂഡല്‍ഹി: ബ്രസീല്‍ തലസ്ഥാനമായ ബ്രസീലിയയില്‍ ബോള്‍സനാരോ അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ ആശങ്ക അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരേയും ബഹുമാനിക്കുന്നതാണ് ജനാധിപത്യത്തിന്റെ പാരമ്പര്യമെന്ന് പറഞ്ഞ പ്രധാനമന്ത്രി വിഷയത്തില്‍ ബ്രസീല്‍ ഭരണകൂടത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജനുവരി ഒന്നിനാണ് ലുല ഡ സില്‍വ ബ്രസീലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച്‌ മുന്‍ പ്രസിഡന്റ് ബോല്‍സനാരോ ആരോപണം നടത്തിയതോടെ ബോല്‍സനാരോ അനുകൂലികള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുകയായിരുന്നു. ബ്രസീല്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും സുപ്രീം കോടതിയും ആക്രമിക്കപ്പെട്ടു. നിലവില്‍ ഇവിടങ്ങള്‍ പ്രതിഷേധക്കാരുടെ നിയന്ത്രണത്തിലാണ്.

അക്രമികളെ നെരിടാന്‍ സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. കടുത്ത നടപടിയെടുക്കുമെന്ന് പ്രസിഡന്റ് ലുല ഡ സില്‍വ അറിയിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം കലാപം നടക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപക ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്‌വരുന്നുണ്ട്.

Related Articles

Back to top button