InternationalLatest

ബഹിരാകാശത്ത് വന്‍പദ്ധതിയുമായി ബ്ലൂ ഒറിജിന്‍

“Manju”

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിന്‍ വാണിജ്യ ബഹിരാകാശ നിലയം ആരംഭിക്കുന്നു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ‘ഓര്‍ബിറ്റല്‍ റീഫ്’ എന്ന് പേരിട്ടിരിക്കുന്ന സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.

സ്റ്റേഷന്‍ ബഹിരാകാശത്ത് ഒരു ‘മിക്സഡ് യൂസ് ബിസിനസ് പാര്‍ക്ക്’ ആയിരിക്കുമെന്നും 10 പേര്‍ക്ക് ആതിഥ്യമരുളുമെന്നും കമ്പനി പുറത്തുവിട്ട പ്രൊമോഷണല്‍ മെറ്റീരിയല്‍ അവകാശപ്പെടുന്നു. ഔട്ട്പോസ്റ്റ് നിര്‍മ്മിക്കുന്നതിന് കമ്പനി സിയറ സ്പേസ്, ബോയിംഗ് എന്നിവയുമായി സഹകരിക്കും.

32,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ സ്റ്റേഷന്‍ ഉപഭോക്താക്കള്‍ക്ക് ‘മൈക്രോ ഗ്രാവിറ്റിയില്‍ ഫിലിം മേക്കിംഗ്’ അല്ലെങ്കില്‍ ‘അത്യാധുനിക ഗവേഷണം നടത്തുന്നതിന്’ അനുയോജ്യമായ സ്ഥലം നല്‍കുമെന്നും അതില്‍ ഒരു ‘സ്‌പേസ് ഹോട്ടല്‍’ ഉള്‍പ്പെടുമെന്നും ബ്ലൂ ഒറിജിന്‍ പറയുന്നു.

Related Articles

Back to top button