Uncategorized

ആഡംബര നദീജലസവാരിയ്‌ക്കൊരുങ്ങി വാരണാസി

“Manju”

വാരണാസി : ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര നദീജല സവാരിയ്ക്ക് 13-ന് തുടക്കുമാകും. ഇതിന് മുന്നോടിയായി ആഡംബര കപ്പല്‍ കൊല്‍ക്കത്തയില്‍ നിന്ന് പുറപ്പെട്ട് വാരണാസിയിലെത്തി. ഡിസംബര്‍ 22-നാണ് ആഡംബര കപ്പല്‍ യാത്ര പുറപ്പെട്ടത്. ശനിയാഴ്ച എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് എത്താന്‍ താമസിക്കുകയായിരുന്നു. വാരണാസിയിലെ രാംനഗര്‍ തുറമുഖത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ളാഗ് ഓഫ് ചെയ്യുക.

രാംനഗര്‍ തുറമുഖത്ത് നിന്നും യാത്ര തിരിക്കുന്ന ആഡംബര കപ്പലിന് സന്ത് രവിദാസ്ഘട്ടില്‍ വച്ച്‌ ഗംഭീര സ്വീകരണം ലഭിക്കും. മൂന്ന് നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന ആഡംബര കപ്പലിലെ യാത്ര ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലഗതാഗത യാത്രയായിരിക്കും. വാരണാസിയില്‍ നിന്ന് അസമിലെ ദിബ്രുഗറിലേക്കാണ് കപ്പല്‍ യാത്ര. 18 സ്യൂട്ടുകളിലായി 80 യാത്രക്കാര്‍ക്ക് ക്രൂയിസ് കപ്പലില്‍ യാത്ര ചെയ്യാവുന്നതാണ്.
51 ദിവസം സാഹസിക യാത്ര നയിക്കുന്ന ആഡംബര കപ്പല്‍ 15 ദിവസംകൊണ്ട് ബംഗ്ലാദേശ് കടക്കും. തുടര്‍ന്ന് ബ്രഹ്‌മപുത്ര നദിയിലൂടെ അസമിലേ ദിബ്രുഗറിലേക്കെത്തും. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും 5 സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന കപ്പല്‍ ഏകദേശം 3,200 കിലോമീറ്റര്‍ താണ്ടിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. 27 നദികളിലൂടെയാണ് കപ്പലിന്റെ യാത്ര. ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, ബംഗ്ലാദേശ്, ആസം എന്നീ സംസ്ഥാനങ്ങളിലെ നദികളിലൂടെയാണ് കപ്പല്‍ സഞ്ചരിക്കുക. ഗംഗ, മേഘ്‌ന, ബ്രഹ്‌മപുത്ര എന്നീ മൂന്ന് പ്രധാന നദികളിലൂടെയും കപ്പല്‍ സഞ്ചരിക്കുന്നുണ്ട്.
ബംഗാളിലെത്തുന്ന ആഢംബര കപ്പല്‍ ഭാഗീരഥി, ഹൂഗ്ലി, ബിദ്യാവതി, മാലത, സുന്ദര്‍ബന്‍സ് എന്നീ നദീതടങ്ങലിലൂടെയായിരിക്കും സഞ്ചരിക്കുക. ശേഷം ബംഗ്ലാദേശിലെത്തുന്ന കപ്പല്‍ മേഘ്‌ന, പത്മ, ജമുന എന്നീ നദീതടങ്ങളിലൂടെ അസമിലെ ബ്രഹ്‌മപുത്ര നദീതീരത്ത് സമാപിക്കും. വിവധ ചരിത്ര-പൈതൃക സ്മാരകങ്ങളും നാഷണല്‍ പാര്‍ക്കുകളും മറ്റ് പ്രധാന ഇടങ്ങളും സന്ദര്‍ശിച്ചായിരിക്കും കപ്പല്‍ യാത്ര.

Related Articles

Back to top button