Uncategorized

കര്‍ഷകര്‍ക്കായി 3 ദേശീയതല സഹകരണ സംഘങ്ങള്‍

“Manju”

ന്യൂഡല്‍ഹി: ഗ്രാമീണ വളര്‍ച്ചയും കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനായി മൂന്ന് ദേശീയ തല സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രം. നാഷണല്‍ എക്സ്പോര്‍ട്ട് സൊസൈറ്റി, നാഷണല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി ഫോര്‍ ഓര്‍ഗാനിക് പ്രോഡക്‌ട്സ്, നാഷണല്‍ ലെവല്‍ മള്‍ട്ടി സ്റ്റേറ്റ് സീഡ് കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിങ്ങനെ മൂന്ന് സഹകരണ സംഘങ്ങള്‍ രൂപീകരിച്ചതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. ജൈവ ഉല്‍പ്പന്നങ്ങള്‍, വിത്തുകള്‍ തുടങ്ങിയവയുടെ കയറ്റുമതിയെ ഇത് പ്രോത്സാഹിപ്പിക്കും.

ഇത്തരം സഹകരണ സംഘങ്ങളുടെ വരവോടെ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറുന്ന കേരളത്തിലെ കര്‍ഷകര്‍ക്കും ഇത് ഏറെ ഉപകാരപ്രദമാകും. പുതിയ നാഷണല്‍ എക്സ്പോര്‍ട്ട് സൊസൈറ്റി എന്ന സഹകരണ സംഘം കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഇത് ഉയര്‍ന്ന കയറ്റുമതിക്ക് വഴിയൊരുക്കും. സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ നല്ലൊരു ശതമാനവും വഹിക്കുന്ന കേരളത്തിലെ സുഗന്ധവ്യഞ്ജന കര്‍ഷകരെ ഇത് സഹായിക്കും.

Related Articles

Back to top button