Uncategorized

തമിഴ്നാടിനെ ഇലക്‌ട്രിക് വാഹന നിര്‍മ്മാതാക്കളുടെ ഇഷ്ട കേന്ദ്രമാക്കാന്‍ പദ്ധതി

“Manju”

ചെന്നൈ : ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വാഹന നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുന്നതിനും പുതിയ നയങ്ങളുമായി തമിഴ്നാട് സര്‍ക്കാര്‍. പദ്ധതി പ്രകാരം 50,000 കോടി രൂപയുടെ നിക്ഷേപവും 1.5 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

ഇലക്‌ട്രിക് വാഹന നിര്‍മ്മാതാക്കളുടെ ദക്ഷിണേഷ്യയിലെ ഇഷ്ട കേന്ദ്രമാക്കി തമിഴ്നാടിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള നയരേഖ ചൊവ്വാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പുറത്തിറക്കി. അഞ്ച് വര്‍ഷത്തേക്ക് പ്രാബല്യത്തില്‍ വരുന്ന നയരേഖ അനുസരിച്ച്‌, ഇലക്‌ട്രിക് വാഹന നിര്‍മ്മാണ പ്ലാന്‍റ് ആരംഭിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ ലഭിക്കും.

ഇലക്‌ട്രിക് വാഹനങ്ങളുടെ നികുതി ഇളവ് 2025 ഡിസംബര്‍ 31 വരെ തുടരും. ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നവര്‍ക്ക് സബ്സിഡിയും നല്‍കും. മിതമായ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുകയും ചെയ്യും.

Related Articles

Back to top button