Uncategorized

മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കത്ത് അന്നദാനം

വല്ലകത്ത് പ്രവർത്തിക്കുന്ന ജീവനിലയം മാനസികാരോഗ്യ കേന്ദ്രത്തിലാണ് അന്നദാനം നടത്തിയത്.

“Manju”
വല്ലകം മാനസീകാരോഗ്യകേന്ദ്രം അന്തേവാസികള്‍ക്കൊപ്പം സ്വാമി ജയപ്രിയൻ ജ്ഞാനതപസ്വിയും മാതൃമണ്ഡലം ഏരിയ ഓഫീസ് പ്രവര്‍ത്തകര്‍

വൈക്കം :  ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വല്ലകത്ത് പ്രവർത്തിക്കുന്ന ജീവനിലയം മാനസികാരോഗ്യ കേന്ദ്രത്തിൽ ആഹാര വിതരണം നടത്തി. 2023 പൂജിത പീഠം സമർപ്പണം ആഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണ് ഭക്ഷണ വിതരണം നടത്തിയത്. ആശ്രമം വൈക്കം ഏരിയ ഹെഡ് സമാദരണീയ സ്വാമി ജയപ്രിയൻ ജ്ഞാന തപസ്വി, ശാന്തിഗിരി ആശ്രമത്തെക്കുറിച്ചും അന്നദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. ശാന്തിഗിരി മാതൃ മണ്ഡലം പ്രവർത്തകരായ സിന്ധു നന്ദുലാൽ, മഞ്ജു ഷാജി,  രാജശ്രീ റെജി, അമ്പിളി ടാഗോർ,  ലീലാമ്മ, വിജയമ്മ,  ഇന്ദു ബാബു, ഉഷാ മുരളി,  അനു അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.
ജീവനിലയം സെക്രട്ടറി ജേക്കബ് പൊതുവേലിൽ, ജോർജ് എന്നിവർ നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു. വൈക്കം ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജോയി. വി, ചേർത്തല ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍  വിജയൻ മാച്ചേരിൽ,ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം  പ്രവർത്തകരായ  നന്ദുലാൽ,  റെജി വൈക്കം, രവീന്ദ്രനാഥ ടാഗോർ, അഭിജിത്ത് ,  ഗുരുമിത്രൻ എന്നിവർ സന്നിഹിതരായിരുന്നു. ജീവനിലയത്തിലെ അംഗങ്ങൾ പാട്ടുകളും കഥകളുമായി എല്ലാവരോടൊപ്പം കൂടി. മുരളി, ഷാജി,  ജയകുമാർ എന്നിവർ ചേർന്ന് അന്നദാനത്തിനുള്ള ആഹാരം തയ്യാറാക്കി നൽകി.

അന്നദാനത്തില്‍ നിന്ന്

Related Articles

Back to top button