Uncategorized

ആലപ്പുഴ ഏരിയയിലെ മൂന്നാമത്തെ കുടുംബസംഗമം ഇന്നലെ നടന്നു

“Manju”

ആലപ്പുഴ : ശാന്തിഗിരി ആശ്രമം, ആലപ്പുഴ ഏരിയ (സിറ്റി)യുടെ ആഭിമുഖ്യത്തിൽ മൂന്നാമത്തെ കുടുംബസംഗമം ഇന്നലെ നടന്നു.
ശാന്തിഗിരി ആശ്രമം പ്രസിഡന്റ്  സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടന്നു വരുന്ന കുടുംബ സംഗമങ്ങളുടെ ഭാഗമായാണ് ഇന്നലെ (10-03-2023 വ്യാഴം) ആര്യാട് യൂണിറ്റിലെ ഉത്തമന്റെ ഭവനത്തിൽ കുടുംബസംഗമം നടന്നത്.

കുടംബസംഗമത്തിൽ സ്വാമി ചൈതന്യ ജ്ഞാനതപസ്വി സംസാരിക്കുന്നു സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി സമീപം

വൈകുന്നേരം 5 മണിക്ക് ആരംഭിച്ച കുടുംബസംഗമത്തിൽ ആലപ്പുഴ ഏരിയ (സിറ്റി) ഇൻ ചാർജ്ജ്  സ്വാമി ജഗത് രൂപൻ ജ്ഞാന തപസ്വി, ഏരിയ ഡെപ്യൂുട്ടി ജനറൽ മാനേജർമാരായ അബൂബക്കർ എ ,  അജിത്ത്കുമാർ വി., വേണുഗോപാൽ സി കോഴിക്കോട് ജില്ലയിലെ ആത്മ ബന്ധു  പ്രവീൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു. യൂണിറ്റിലെ 80 ലധികം ആത്മബന്ധുക്കൾ പങ്കെടുത്തു.

Related Articles

Back to top button