Uncategorized

കൊല്ലം ആദ്യ സമ്പൂര്‍ണ ഭരണഘടനാ സാക്ഷരജില്ല

“Manju”

കൊല്ലം: സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത കൈവരിച്ച രാജ്യത്തെ ആദ്യജില്ലയായി കൊല്ലം. ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലത്തെ സമ്പൂര്‍ണ ഭരണഘടനാ സാക്ഷരതാ ജില്ലയായി പ്രഖ്യാപിച്ചു.
10 വയസ്സിനു മുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും ബോധവല്‍ക്കരിക്കാന്‍ നടപ്പാക്കിയ ‘ദ സിറ്റിസണ്‍’ ക്യാമ്ബയിന്റെ ഭാഗമായാണ് ഉജ്വല നേട്ടം.
ജില്ലാപഞ്ചായത്തും ആസൂത്രണ സമിതിയും കിലയും ചേര്‍ന്ന് കഴിഞ്ഞവര്‍ഷം ഏപ്രില്‍ 26നാണ് പദ്ധതി ആരംഭിച്ചത്. ഏഴുലക്ഷം പേരെ ബോധവല്‍ക്കരിക്കുകയായിരുന്നു ലക്ഷ്യം. 90 ശതമാനത്തിലധികം പേര്‍ക്കും ക്ലാസുകളും ഭരണഘടനയെ സംബന്ധിച്ച കൈപ്പുസ്തകവും വിതരണംചെയ്തു. സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനായി. മന്ത്രി ജെ ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തി.

Related Articles

Back to top button