Uncategorized

ബയോവെപ്പൺ പരാമർശം; ഐഷയുടെ  ഫ്‌ളാറ്റിൽ നിന്നും ലാപ്‌ടോപ്പ് പിടിച്ചെടുത്തു

“Manju”

കൊച്ചി : രാജ്യവിരുദ്ധ പരാമർശത്തിൽ സംവിധായിക ഐഷ സുൽത്താനയെ ചോദ്യം ചെയ്തു. കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നും പോലീസ് സംഘം മടങ്ങി. ഫ്‌ളാറ്റിൽ പരിശോധനയിൽ ഐഷയുടെ സഹോദരന്റെ ലാപ് ടോപ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കവരത്തി പോലീസും, ഇൻഫോപാർക്ക് പോലീസും സംയുക്തമായാണ് കാക്കനാടുള്ള ഐഷയുടെ ഫ്‌ളാറ്റിൽ എത്തിയത്. ചോദ്യം ചെയ്യലും പരിശോധനയും മൂന്ന് മണിക്കൂറോളം നീണ്ടു. സഹോദരന്റെ ബാങ്കിടപാടുകളുൾപ്പെടെ പോലീസ് പരിശോധിച്ചിട്ടുണ്ട്. കേസിൽ ഐഷയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.

ലക്ഷദ്വീപിൽ കൊറോണയെ കേന്ദ്രസർക്കാർ ബയോവെപ്പണായി പ്രയോഗിക്കുന്നുവെന്ന പരാമർശത്തിലാണ് ഐഷ സുൽത്താന നിയമ നടപടി നേരിടുന്നത്. ചാനൽ ചർച്ചയ്ക്കിടെയായിരുന്നു പരാമർശം. ഐഷയ്‌ക്കൊപ്പം ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നവരെയും ചോദ്യം ചെയ്യാനാണ് കവരത്തി പോലീസിന്റെ നീക്കം.

മൂന്നാം തവണയാണ് ഐഷയെ പോലീസ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ രണ്ട് തവണയും ലക്ഷദ്വീപിലേക്ക് വിളിപ്പിച്ചായിരുന്നു മൊഴിയെടുത്തത്. എന്നാൽ മുന്നറിയിപ്പ് പോലും നൽകാതെയാണ് പോലീസ് കൊച്ചിയിൽ എത്തിയത്. ഇത് കേസ് കൂടുതൽ സങ്കീർണമാകുന്നുവെന്ന സൂചനയാണ് നൽകുന്നത്.

അവസാനം നടത്തിയ ചോദ്യം ചെയ്യലിൽ പോലീസ് പ്രധാനമായും ഐഷയുടെ ബാങ്ക് ഇടപാടുകളാണ് പരിശോധിച്ചത്. ഇതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഐഷയുടെ ഫ്‌ളാറ്റിൽ എത്തിയത്.

അതേസമയം തന്നെ ബുദ്ധിമുട്ടിയ്ക്കുകയാണ് പോലീസിന്റെ ലക്ഷ്യമെന്ന് ഐഷ പ്രതികരിച്ചു.

Related Articles

Back to top button