Uncategorized

റിപബ്ലിക് ദിനാഘോഷം; ചില ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

“Manju”

ഡല്‍ഹി വിമാനത്താവള അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ നടപടി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ആഴ്ചയില്‍ എല്ലാ ദിവസവും വ്യോമസേനയുടെ വിമാനങ്ങളുടെ പരീക്ഷണ പറക്കല്‍ ഉണ്ടാകും. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഒരു മണിക്കൂര്‍ വരെ വൈകുമെന്ന് എയര്‍ ഇന്ത്യയും അറിയിച്ചിട്ടുണ്ട്.

ലണ്ടന്‍, ഡാളസ്, നെവാര്‍ക്ക്, കാഠ്മണ്ഡു, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് വൈകുന്നത്. വിമാനങ്ങളുടെ സ്റ്റാറ്റസ് പരിശോധിച്ച ശേഷം മാത്രമേ യാത്രക്കാര്‍ എത്താവൂ എന്നാണ് കമ്പനിയുടെ നിര്‍ദേശം.

Related Articles

Back to top button